NEWS

പങ്കാളിത്ത പെന്‍ഷന്‍ - സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക - കെ എസ് ടി എ പ്രക്ഷോഭത്തില്‍ --കെ എസ് ടി എ സംസ്ഥാന സമ്മേളനം 2013 ഫെബ്രുവരി 9 മുതല്‍ 12 വരെ മലപ്പുറത്ത്.---2013 ജനുവരി 8 മുതലുള്ള അനിശ്ചിതകാല പണിമുടക്കു വിജയിപ്പിക്കുക

നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അങ്കമാലി പട്ടണം, കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ KSTA യുടെ ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്നു. അങ്കമാലിയെ ചുവപ്പണിയിച്ചുകൊണ്ട് നഗരത്തിലാദ്യമായി നടത്തുന്ന KSTA ജില്ലാ സമ്മേളനത്തിന് എല്ലാ വര്‍ഗ്ഗ- ബഹുജന സംഘടനകളുടെയും, പുരോഗമന പ്രസാഥാനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

HISTORY

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ നവോധാന ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളാണ്. പോയ കാലത്തിന്റെ രണാങ്കങ്ങള്‍, അടിമത്തത്തിനും അധിനിവേശത്തിനും എതിരെ തൊഴിലാളികള്‍ നടത്തിയ ഉജ്ജ്വല പ്രക്ഷോഭ കൊടുങ്കാറ്റില്‍ ഉയര്‍ത്തെണീറ്റ ചരിത്രമാണ് നമുക്കുളളത്. തൊഴിലാളി വര്‍ഗ്ഗ സമരങ്ങളുടെ ഭാഗമായാണ് അധ്യാപക പ്രസ്ഥാനങ്ങളും കേരളത്തില്‍ പിറവിയെടുക്കുന്നത്. തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലുമായി രൂപം കൊണ്ടഅധ്യാപക പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ പ്രക്രിയ്യയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. 1980 ല്‍ ഗവണ്‍മെന്‍റ് മേഖലയിലെ പ്രധാന അധ്യാപക സംഘടനകളായ KGPTA, DGTA, KSSBS, എന്നീ സംഘടനകള്‍ ചേര്‍ന്ന് KGTA എന്ന പ്രബലമായ പുരോഗമന അധ്യാപക സംഘടനയ്ക്ക് രൂപം നല്‍കി. 1991 ഫെബ്രുവരി 14 ന് KGTA യും സ്വകാര്യ മേഖലയിലെ KPTU ഉം സംയോജിച്ച്, KSTA എന്ന ബൃഹത്പുരോഗമന അധ്യാപക ഐക്യം രൂപം കൊണ്ടു. കേരളത്തിലെ അധ്യാപക സമൂഹത്തിന്റെ സൂര്യതേജസ്സായി ജ്വലിച്ചു നില്‍ക്കുന്ന KSTA, അതിന്റെ പ്രസരിപ്പാര്‍ന്ന 22ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി നാളുകള്‍ മാത്രം. KSTA യുടെ 22-ാം ജില്ലാ സമ്മേളനത്തിന് ആധിത്യമരുളുന്നത് അങ്കമാലി സബ് ജില്ലയാണ്. തൃശ്ശൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന അങ്കമാലി സബ് ജില്ല, എറണാകുളം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലാണ്. അങ്കമാലി മുനിസിപ്പാലിറ്റി, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, കറുകുറ്റി, മൂക്കന്നൂര്‍, കാലടി, മഞ്ഞപ്ര, മലയാറ്റൂര്‍, നീലീശ്വരം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന വലിയൊരു പ്രദേശം അങ്കമാലി ഉപജില്ലയില്‍ ഉള്‍പ്പെടുന്നു. അദ്വൈതത്തിലൂടെ മലയാളിയുടെ മനസാക്ഷിയെ സര്‍വജ്ഞ പീഠം കയറ്റിയ ആദിശങ്കരന്റെ പാദസ്പര്‍ശമേറ്റ കാലടിയും, മലയാളിക്ക് ജ്ഞാന പീഠത്തിന്റെ മാധുര്യം ആദ്യമായി നുകരാന്‍ അവസരം നല്‍കിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മനാടായ നായത്തോടും, 'യന്ത്ര'ത്തിലൂടെ ഭരണയന്ത്രത്തിന്‍റെ താളക്കേടും കുടിലതയും വരച്ചുകാട്ടിയ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മനാടും, ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയുംഅങ്കമാലി സബ് ജില്ലയില്‍ സ്ഥിതിചെയ്യുന്നു. നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അങ്കമാലി പട്ടണം, കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ KSTA യുടെ ജില്ലാ സമ്മേളനത്തിന് ആധിത്യമരുളുന്നു. രണ്ടു പ്രധാന ദേശീയപാതകളുടെ സംഗമസ്ഥാനമായ അങ്കമാലിയെ ചുവപ്പണിയിച്ചുകൊണ്ട് നഗരത്തിലാദ്യമായി നടത്തുന്ന KSTA ജില്ലാ സമ്മേളനത്തിന് എല്ലാ വര്‍ഗ്ഗ- ബഹുജന സംഘടനകളുടെയും, പുരോഗമന പ്രസാഥാനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. വിപ്ലവാദ്യങ്ങളോടെ... KSTA, Angamaly Sub Dist